കൽപകഞ്ചേരി: അധ്യാപകനും സാഹിത്യകാരനുമായ മനോജ് കുമാർ കന്മനത്തിൻ്റെ രണ്ടാമത്തെ കഥാസമാഹരമായ “മഴ നനഞ്ഞ കവിഥകൾ” എന്ന പുസ്തകം പ്രകാശനം ചെയ്തു.
കൽപകഞ്ചേരി ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ ഫൈസൽ പറവന്നൂർ സ്മാരക ഓപ്പൺ ഓഡിറ്റോറിയത്തിൽ വെച്ച് യുവകവി ശ്രീജിത്ത് അരിയല്ലൂർ – മാധ്യമ പ്രവർത്തകനും സാഹിത്യകാരനുമായ സി.സാന്ദീപനിക്ക് ആദ്യ കോപ്പി നൽകി പ്രകാശനം ചെയ്തു.
“നിറങ്ങൾ കഥ പറയുമ്പോൾ” എന്ന കഥാസമാഹാരമാണ് ആദ്യം പുറത്തിറങ്ങിയത്. പി.ടി.എ പ്രസിഡൻ്റ് എ.പി മുസ്തഫ അധ്യക്ഷത വഹിച്ചു. സമസ്യ പബ്ലിക്കേഷൻ എഡിറ്റർ സുനിത, ഡോക്ടർ സുബി കെ ബാലകൃഷ്ണൻ, സി.പി രാധാകൃഷ്ണൻ, ഉണ്ണികൃഷ്ണൻ മാസ്റ്റർ, ശ്രീജിത്ത് ബിജി, കുത്തുബുദ്ധീൻ അമരിയിൽ, ഡോക്ടർ മൻസൂർ എന്നിവർ സംസാരിച്ചു. പ്രിൻസിപ്പൽ കെ. ഷാജി സ്വാഗതവും മനോജ് കുമാർ നന്ദിയും പറഞ്ഞു. നിരവധി സാഹിത്യകാരന്മാരും പൂർവവിദ്യാർത്ഥികളും പങ്കെടുത്തു.







