തിരൂര്‍: റൊബോട്ടുകള്‍ക്ക് കൂടുതല്‍ പ്രാധാന്യമുള്ള കാലഘട്ടമാണിതെന്നും മനുഷ്യന്‍ റൊബോട്ടുകളുമായി സമരസപ്പെട്ട് മുന്‍പോട്ട് പോവുകയാണ് വേണ്ടതെന്നും കാലിക്കറ്റ് യൂണിവേഴ്സിറ്റി വൈസ് ചാന്‍സലര്‍ ഡോ.പി രവീന്ദ്രന്‍ പറഞ്ഞു. തുഞ്ചന്‍ പറമ്പില്‍ നടന്ന തപാല്‍ മേഖലയിലെ ജീവനക്കാരുടെ സംഘടനയായ എഫ് എന്‍ പി ഒ ഡിവിഷന്‍ കുടുംബ സംഗമം സമന്വയം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മാറ്റങ്ങള്‍ക്കെതിരെ പുറം തിരിഞ്ഞ് നിന്നിട്ട് കാര്യമില്ല.
വിദ്യാഭ്യാസ മേഖലയില്‍ വലിയ മാറ്റമാണ് സംഭവിച്ചു കൊണ്ടിരിക്കുന്നത്.
ലോകത്തെ മികച്ച സര്‍വകലാശാലകള്‍ പോലും നമ്മുടെ കുട്ടികള്‍ക്ക് ഇപ്പോള്‍ പ്രാപ്യമാണ്. ഏത് മേഖലയിലും കഴിവുള്ളവര്‍ക്ക് വിജയിക്കാനുള്ള അവസരമുള്ള കാലഘട്ടമാണിതെന്നും അദ്ദേഹം പറഞ്ഞു. കോ.ഓര്‍ഡിനേഷന്‍ ചെയര്‍മാന്‍ ടി വി ദേവദാസന്‍ അധ്യക്ഷത വഹിച്ചു. തിരൂര്‍ പോസ്റ്റല്‍ സൂപ്രണ്ട് എം കെ ഇന്ദിര മുഖ്യ പ്രഭാഷണം നടത്തി.
തിരൂർ മുനിസിപ്പല്‍ വൈ.ചെയര്‍മാന്‍ പി.രാമൻകുട്ടി, സംസ്ഥാന കോ-ഓർഡിനേഷൻ കൺവീനർ കെ.വി സുധീർ കുമാർ, കെ.പി ഹനീഫ, സുരേഷ് ഇ നായര്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.