
വൈലത്തൂർ: മൂന്നാമത് മണ്ടകത്തിങ്ങൽ കുടുംബ സംഗമത്തിൽ തലക്കടത്തൂർ ഗ്രെയ്സ് പാലിയേറ്റീവ് സെന്ററിന് മെഡിക്കൽ ഉപകരണങ്ങൾ നൽകി. ഓക്സിജൻ കോൺസൻട്രേറ്റർ, രണ്ട് വീൽചെയർ, വാക്കർ എന്നിവയാണ് നൽകിയത്. എം ഹുസൈനിൽ നിന്ന് ഗ്രെയ്സ് ചെയർമാൻ ഹുസൈൻ തലക്കടത്തൂർ ഏറ്റുവാങ്ങി.
കുടുംബ കാരണവർ യഹ് യ മാസ്റ്റർ സംഗമം ഉദ്ഘാടനം ചെയ്തു. ചെയർമാൻ സെയ്ദ് മുഹമ്മദ് കുറുമ്പടി അധ്യക്ഷത വഹിച്ചു. ഗായകൻ ഫിറോസ് ബാബു, പി.എം.എ. ഗഫൂർ എന്നിവർ അതിഥികളായി പങ്കെടുത്തു. അബ്ദുറസാഖ് അഹ്സനി, എം.എ.റഫീഖ്, മുജീബ് എന്ന ബാബു, എം.ഹംസ, സലാം പൂതേരി, എം.താജുദ്ദീൻ, സലീം മാസ്റ്റർ എന്നിവർ സംസാരിച്ചു.