കൽപകഞ്ചേരി: ബാഫഖി യത്തീംഖാന ബി.എഡ് കോളേജിൽ ബി.എഡ് 2023-25 ബാച്ച് കോൺവൊക്കേഷൻ കേരള മൈനോറിറ്റി ഡിപ്പാർട്ട്മെൻ്റ് മുൻ ഡയറക്ടർ ഡോ. എ.ബി മൊയ്തീൻ കുട്ടി ഉദ്ഘാടനം ചെയ്തു. അധ്യാപനം മനുഷ്യൻ്റെ ആത്മാദിമാനം സംരക്ഷിക്കുന്ന പരിശുദ്ധ ദൗത്യമെന്ന് അദ്ദേഹം പറഞ്ഞു. ബാഫഖി വിദ്യാഭ്യാസ സമിതി കൺവീനർ ഹുസൈൻ ജിഫ്രി തങ്ങൾ അധ്യക്ഷത വഹിച്ചു.
ബാഫഖി ജോ. സെക്രട്ടറി പി.ടി.കെ കുട്ടി, അഡ്മിനിസ്ട്രേറ്റർ അടിമാലി മുഹമ്മദ് ഫൈസി, പ്രിൻസിപ്പൽ സൈനുദ്ദീൻ വാഫി, ജില്ല പഞ്ചായത്ത് മെമ്പർ ബഷീർ രണ്ടത്താണി, സ്കൂൾ ഹെഡ്മാസ്റ്റർ അബ്ദുലത്തീഫ്, ആർട്സ് കോളേജ് പ്രിൻസിപ്പൽ ഡോ. ഹുസൈൻ, ടി.ടി.ഐ പ്രിൻസിപ്പൽ ഡോ. അലി ഹുസൈൻ വാഫി, പി.ടി.എ പ്രസിഡൻ്റ് മുരളിധരൻ , ഷിറിൻ ഷഹാന , ആര്യ, പൂജ, പി. തഹ്‌സിന എന്നിവർ സംസാരിച്ചു.