വളവന്നൂർ: ബാഫഖി യതീംഖാന കാമ്പസിൽ ഒരു മാസം നീണ്ടു നിൽക്കുന്ന മീലാദ് പരിപാടികൾക്ക് തുടക്കമായി. ബാഫഖി വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ കൺവീനറും വളവന്നൂർ മേഖല എസ്.എം.എഫ് പ്രസിഡന്റുമായ പി.എം സയ്യിദ് ഹുസൈൻ ജിഫ്രി തങ്ങൾ പതാക ഉയർത്തി. മാനേജർ ഇ.വി.അത്വാഉല്ലാഹ് അഹ്‌സനി പ്രാർത്ഥന നടത്തി. മാനേജ്‌മന്റ് ഭാരവാഹികളും വിദ്യാർത്ഥികളും പൊതുജനങ്ങളും പങ്കെടുത്ത നബിദിന റാലി ക്യാമ്പസിൽ നിന്ന് തുടങ്ങി മയ്യേരിച്ചിറയിൽ സമാപിച്ചു. മുഹമ്മദ് ഫൈസി അടിമാലി, മൂസക്കുട്ടി ബാഖവി, ഹസൻ വാഫി, മണ്ണാർക്കാട്, പി.സി കുഞ്ഞിപ്പ,.പി.സി ഹനീഫ, ടി. ബീരാൻ മുസ്‌ലിയാർ, എം.ടി ഹംസ ഹാജി, എം.ടി സൈദാലി ഹാജി, പി.സി ഇസ്ഹാഖ്, പി കുഞ്ഞാവ ഹാജി, കെ.ടി ബീരാൻ കുട്ടി ഹാജി, പി. കുഞ്ഞാപ്പു, കെ.ടി മുനീർ, സുലൈമാൻ വാഫി, ടി. ഹനീഫ് ഹുദവി, കെ.ടി അബ്ദുൽ ഖാദിർ ഹുദവി തുടങ്ങിയവർ പങ്കെടുത്തു.