പുത്തനത്താണി: പ്രണയം നടിച്ച് പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ ഗർഭിണിയാക്കിയ യുവാവ് അറസ്റ്റിൽ. ആതവനാട് കാട്ടിലങ്ങാടി സ്വദേശി ചുങ്കത്ത് ശങ്കറിനെയാണ് (23) കൽപകഞ്ചേരി പോലീസ് അറസ്റ്റ് ചെയ്തത്. പെൺകുട്ടി ആശുപത്രിയിൽ പരിശോധനയ്ക്ക് എത്തിയപ്പോഴാണ് ഡോക്ടർ പ്രായപൂർത്തിയാവാത്ത വിവരം അറിയുന്നത്. തുടർന്ന് പോലീസിൽ വിവരം അറിയിക്കുകയായിരുന്നു. പൊന്നാനിയിൽ വച്ചാണ് പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തത്. കൽപകഞ്ചേരി ഇൻസ്പെക്ടർ കെ സലീമിന്റെ നേതൃത്വത്തിൽ എസ്.ഐ വി ധർമ്മരാജൻ, എ.എസ്.ഐ രാമചന്ദ്രൻ, എസ്.സി.പി.ഒ വിശ്വനാഥൻ, സി.പി.ഒ ജിതിൻ എന്നിവർ ചേർന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു