വൈലത്തൂർ: പൊൻമുണ്ടം ഗവ. ഹയർ സെക്കണ്ടറി സ്കൂൾ ശാസ്ത്രമേളയോടനുബന്ധിച്ച് നടന്ന പൈതൃക വസ്തുക്കളുടെ പ്രദർശനം താനൂർ ബ്ലോക്ക് റിസോഴ്സ് കോർഡിനേറ്റർ റിയോൺ ആൻ്റണി ഉൽഘാടനം ചെയ്തു .സ്കൂൾ ശാസ്ത്രമേളയോടനുബന്ധിച്ച് വി.എച്ച്.എം വളാഞ്ചേരിയുടെ നേതൃത്വത്തിലാണ് പുനരുപയോഗ പൈതൃക വസ്തുക്കളുടെ പ്രദർശനം സംഘടിപ്പിച്ചത്. പൂർവ്വ വിദ്യാർത്ഥികളായ ഹനീഫ നീലിയാട്ട്, പി.പി മുഹമ്മദ് കുട്ടി, രാജൻബാബു എന്നിവരുടെ ശേഖരണം, തൽസമയ മൽസരത്തിൻ്റെ ഭാഗമായി കുട്ടികളുടെ നിർമിതികൾ എന്നിവ പ്രദർശനത്തിൻ്റെ ഭാഗമായി. പഴയ കാലത്ത് ഉപയോഗിച്ചിരുന്ന ഉപകരണങ്ങൾ, യന്ത്രങ്ങൾ എന്നിവ പുതുതലമുറക്ക് പരിചയപ്പെടാനും പുതിയ ഉപകരണങ്ങൾ കണ്ടെത്തുന്നിനും കുട്ടികൾക്ക് പ്രദർശനം പ്രചോദനമേകി. സ്കൂൾ പി.ടി.എ. പ്രസിഡൻ്റ് ആർ. അബ്ദുൽ ഖാദർ, ഹെഡ്മാസ്റ്റർ കെ. ഷറഫുദ്ദീൻ, സുരേഷ് ബാബു, ടി. അബ്ദുൽ ഗഫൂർ, പി.കെ രജീഷ്, ഷംസാദ്, കെ.എം ഹനീഫ, സമീർ എന്നിവർ നേതൃത്വം നൽകി