വൈലത്തൂർ: പൊന്മുണ്ടം മണ്ഡലം കോൺഗ്രസ് കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ ഗാന്ധിജയന്തി ദിനത്തിൽ ഗാന്ധി സ്മൃതി സംഘടിപ്പിച്ചു. മണ്ഡലം പ്രസിഡണ്ട് ഇ. ബാവഹാജി അധ്യക്ഷത വഹിച്ചു. ബ്ലോക്ക് കോൺഗ്രസ് പ്രസിഡണ്ട് ആർ. കോമുക്കുട്ടി ഉദ്ഘടാനം ചെയ്തു. അബ്ദുൽ അസീസ്. കെ, നാസർ. വി. ആർ, സി. ഹംസ, സിദീഖ്. പി, ഉണ്ണി. എം, കുഞ്ഞിമോൻ. പി എന്നിവർ സംസാരിച്ചു.