
തിരൂർ:കേരള സ്റ്റേറ്റ് സർവ്വീസ് പെൻഷനേഴ്സ് യൂണിയൻ തിരൂർ ടൗൺ ബ്ലോക്ക് വനിതാ വേദിയുടെ ആഭിമുഖ്യത്തിൽ വനിതാ ദിനം ആചരിച്ചു. എഴുത്തുകാരി സുഹറ കൂട്ടായി ഉദ്ഘാടനം ചെയ്തു.അനിത കല്ലേരി അദ്ധ്യക്ഷത വഹിച്ചു. ദിനാചരണത്തോടനുബന്ധിച്ച് വനിതാ സബ്കമ്മിറ്റി അവതരിപ്പിച്ച നൃത്ത ശിൽപ്പം, സ്കിറ്റ്, കവിതാലാപനം, എന്നിവയും അരങ്ങേറി. വി കെ ഗിരിജ,ഒ ലക്ഷ്മിക്കുട്ടി, ടി വി ഗീത, സി. ഹാജറ എന്നിവർ സംസാരിച്ചു.