തിരൂർ: നേർച്ച ആഘോഷ കമ്മിറ്റി ഓഫീസ് ജാറം മൈതാനിയിൽ പ്രവർത്തനം ആരംഭിച്ചു. ജനുവരി 5 6 7 തിയ്യതികളിൽ നടക്കുന്ന ബിപി അങ്ങാടി യാഹും തങ്ങൾ ഔലിയായുടെ വലിയ നേർച്ചക്ക് ഒരുക്കങ്ങൾ പൂർത്തിയായി നേർച്ച ആഘോഷ കമ്മിറ്റി ഓഫീസ് ജാറം മൈതാനിയിൽ തലക്കാട് പഞ്ചായത്ത് പ്രസിഡൻ്റ് പി പുഷ്പ ഉദ്ഘാടനം ചെയ്തു. കെ.പി ബാപ്പു അധ്യക്ഷനായി പഞ്ചായത്ത് വൈസ് പ്രസിഡൻറ് എകെ ബാബു , സിപിഐഎം ഏരിയാ സെക്രട്ടറി ടി ഷാജി, സിപി ബാപ്പുട്ടി, പിമ്പുറത്ത് ശ്രീനിവാസൻ, രാജു, മനോജ് പാറശ്ശേരി, കല്ലിങ്ങൽ സിദീഖ്, പാറപ്പുറത്ത് ബഷീർ എന്നിവർ സംസാരിച്ചു