ഇടഞ്ഞ ആന തുമ്പിക്കൈയില്‍ തൂക്കിയെറിഞ്ഞതിനെത്തുടര്‍ന്ന് ഗുരതരാവസ്ഥയിലിരുന്നയാള്‍ മരിച്ചു. തിരൂര്‍ ഏഴൂർ സ്വദേശിയും പാചകക്കാരനുമായ തിരൂര്‍ ബോയ്‌സ് ഹയര്‍സെക്കന്‍ഡറി സ്‌കൂളിനു സമീപം താമസിക്കുന്ന പൊട്ടച്ചോലെപടി കൃഷ്ണന്‍കുട്ടി (55) ആണ് മരിച്ചത്.
നേർച്ചയ്ക്കിടെ ജാറത്തിന് മുൻപിൽ വെച്ച് പോത്തന്നൂർ പൗരസമിതിയുടെ പെട്ടിവരവിൽ അണിനിരന്ന പാക്കത്ത് ശ്രീകുട്ടൻ എന്ന ആന വിരണ്ട് തുമ്പിക്കൈയിൽ ചുഴറ്റിയെറിഞ്ഞ കൃഷ്ണൻകുട്ടി കോട്ടക്കൽ മിംസ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. വെള്ളിയാഴ്ച രാവിലെ 11.29 നാണ് മരിച്ചത്.