തിരൂർ:.സ്വന്തം ജീവിതം കൊണ്ട് എല്ലാ രംഗത്തും മാതൃക കാണിച്ച ഒരു വലിയ മനുഷ്യനായിരുന്നു പിസി അബ്ദുറഹിമാനെന്ന് കുറുക്കോളി മൊയ്തീൻ എംഎൽഎ തിരൂർ സൗഹൃദ വേദി താഴെപാലം മസ്ജിദ് കോൺഫറൻസ് ഹാളിൽ സംഘടിപ്പിച്ച അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം . ആറു പതിറ്റാണ്ടു കാലത്തെ പൊതുജീവിതം കൊണ്ട് സമൂഹത്തെ പല നല്ല പാഠങ്ങളും അദ്ദേഹം പഠിപ്പിച്ചു. നേതാവാകാനോ അതിന്റെ അഹങ്കാരത്തിൽ ജീവിക്കാനോഒരിക്കലും അദ്ദേഹം തയ്യാറായിരുന്നില്ല. എല്ലാ രംഗത്തും പുതിയ തലമുറക്ക് മാതൃകയായിരുന്നു പിസി അബ്ദുറഹിമാനെന്ന് കുറുക്കോളി മൊയ്തീൻ പറഞ്ഞു. യോഗത്തിൽ സൗഹൃദവേദി തിരൂർ പ്രസിഡണ്ട് കെപിഒ റഹ്മത്തുല്ല അധ്യക്ഷത വഹിച്ചു മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് അഡ്വക്കേറ്റ് കെപി മറിയുമ്മ, ഇൻഫർമേഷൻ ജോയിൻ ഡയറക്ടർ പിഎ റഷീദ്, മുൻ ജില്ലാ പോലീസ് സൂപ്രണ്ട് പി രാജു, എംഎസ്എസ് ജില്ലാ പ്രസിഡൻറ് ഡോക്ടർ ഹസ്സൻ ബാബു, എൽഐസി തിരൂർ ബ്രാഞ്ച് മാനേജർ സ്റ്റുവർട്ട്, സൗഹൃദ വേദി സെക്രട്ടറി കെകെ റസാഖ് ഹാജി, നിറമരുതൂർ മുൻ പഞ്ചായത്ത് പ്രസിഡണ്ട് കെ വി സിദ്ദീഖ്, കെ പി ഫസലുദ്ദീൻ, അബ്ദുൽ ജലീൽ കൈനിക്കര , ഗായകൻ ഫിറോസ് ബാബു, നാദിർഷ, പിവി സമദ്, പി എ ബാവ, അബ്ദുൽ ഖാദർ ക്കെനിക്കര, നസീർ പൊട്ടച്ചോല, സമദ് പ്ലസൻ്റ്, ഹമീദ് കൈനിക്കര, എന്നിവർ സംസാരിച്ചു.