കൽപകഞ്ചേരി: വളവന്നൂർ പാറങ്ങോട്ടുചോല മഹാദേവ ക്ഷേത്രത്തിലേക്കുള്ള ധ്വജസ്തഭ
ഘോഷയാത്ര ഭക്തിസാന്ദ്രമായി.
കാവുംപടി ഐവന്ത്രൻ പരദേവത ക്ഷേത്ര പരിസരത്ത് നിന്ന് പുറപ്പെട്ട ഘോഷയാത്രയിൽ ആയിരക്കണക്കിന് ഭക്തർ പങ്കെടുത്തു. കർണാടകയിലെ ദേവനഹള്ളിയിൽ നിന്നും 35 അടി ഉയരത്തിൽ ഒറ്റ കരിങ്കല്ലിൽ തീർത്തതാണ് ധ്വജസ്തം. ഗജവീരന്മാരും പാണ്ടിമേളം, പഞ്ചാരിമേളം താലമേന്തിയ അമ്മമാരും കുട്ടികളും ഘോഷയാത്രയെ ഭക്തി മുഖരിതമാക്കി. കാവുംപടിയിൽ നിന്നും കടുങ്ങാത്തുകുണ്ട് കുറുക്കോൾ കുന്ന് വഴിയാണ് ഘോഷയാത്ര കടന്നുപോയത്. ഘോഷയാത്രയ്ക്ക് വിവിധ സംഘടനകളും ക്ലബ്ബ് ഭാരവാഹികളും പാതയോരങ്ങളിൽ സ്വീകരണം നൽകി. ക്ഷേത്രം മാർഗ്ഗദർശി എൻ.എൻ രാജീവിജി അഗസ്ത്യമലയുടെ നേതൃത്വത്തിലാണ് നിർമ്മാണ പ്രവർത്തികൾ പൂർത്തീകരിച്ചത്. പുനഃപ്രതിഷ്ഠ ചടങ്ങുകൾ കഴിഞ്ഞ ക്ഷേത്രത്തിലെ ധ്വജസ്തംഭ പ്രതിഷ്ഠയും തിരു ആറാട്ട് മഹോത്സവം ഫെബ്രുവരി 5 മുതൽ 12 വരെ നടക്കും