വളാഞ്ചേരി: പള്ളിയില്‍ നമസ്കാരത്തിനെത്തിയ യുവ ഡോക്ടർ കുഴഞ്ഞുവീണ് മരിച്ചു. വളാഞ്ചേരി എടയൂരിലെ ഷൗക്കത്തിൻ്റെ മകനും കുറ്റിപ്പുറം മൂടാലില്‍ താമസക്കാരനുമായ കെ.എച്ച്.അൻവർ (41) ആണ് കാഞ്ഞങ്ങാട് പുതിയ കോട്ടയിലെ പള്ളിയില്‍ കുഴഞ്ഞുവീണ് മരിച്ചത്. ഭാര്യ നസീമ, മക്കളായ അയാൻ, ഇനായ, ഐറിഖ് എന്നിവർക്കും കുടുംബ സുഹൃത്തുക്കള്‍ക്കുമൊപ്പം കാഞ്ഞങ്ങാട്ടെത്തിയതായിരുന്നു അൻവർ.
തിങ്കളാഴ്ച രാവിലെ ഒമ്ബതുമണിയോടെ പള്ളിയില്‍ നമസ്കാരത്തിനെത്തിയപ്പോള്‍ ശാരീരിക അസ്വസ്ഥത അനുഭവപ്പെടുകയും കുഴഞ്ഞുവീഴുകയുമായിരുന്നു. ഉടൻതന്നെ കാഞ്ഞങ്ങാട്ടെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും അദ്ദേഹത്തിൻ്റെ ജീവൻ രക്ഷിക്കാനായില്ല.