കൽപകഞ്ചേരി: കൽപകഞ്ചേരി ഗ്രാമപഞ്ചായത്ത് ഭിന്നശേഷി കലോത്സവം “തുഷാരം” കുറുക്കോളി മൊയ്‌തീൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഡോ. കെ.പി വഹീദ അധ്യക്ഷത വഹിച്ചു. ജില്ല പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സിൻ നസീബ അസീസ് മുഖ്യ പ്രഭാഷണം നടത്തി. ജില്ല പഞ്ചായത്ത് മെമ്പർ എ.പി സബാഹ്, ബ്ലോക്ക് സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ഇ സാബിറ, പഞ്ചായത്ത് വൈസ് പ്രസിഡന്റ് അടിയാട്ടിൽ ബഷീർ, സി.പി ജുബൈറിയ, എ.വി സലീജ, പി. അബ്ദുല്ലത്തീഫ്, എ. സൈതാലി, കെ. ഷമീർ, എ. മുസ്തഫ, എ.പി നസീമ, പി. സൈയ്തുട്ടി തുടങ്ങിയവർ സംസാരിച്ചു, തുടർന്ന് കുട്ടികളുടെ വിവിധ കലാപരിപാടികൾ അരങ്ങേറി.