
തിരൂർ: നവരാത്രി മഹോത്സവത്തോടനുബന്ധിച്ച് തിരൂർ തൃക്കണ്ടിയൂർ സനാതന ധർമ്മവേദിയുടെ നേതൃത്വത്തിൽ വിളംബര ഘോഷയാത്ര സംഘടിപ്പിച്ചു.
തൃക്കണ്ടിയൂർ ശിവക്ഷേത്ര പരിസരത്തു നിന്നും ആരംഭിച്ച ഘോഷയാത്ര അമ്പലക്കുളങ്ങര ദേവീക്ഷേത്ര സന്നിധിയിൽ സമാപിച്ചു. തൃക്കണ്ടിയൂർ സനാതന ധർമ്മവേദിയുടെ നേതൃത്വത്തിലാണ് 9 ദിവസം നീണ്ടുനിൽക്കുന്ന നവരാത്രി മഹോത്സവത്തിൻ്റെ ഭാഗമായി വിളംബര ഘോഷയാത്ര സംഘടിപ്പിച്ചത്.
തൃക്കണ്ടിയൂർ ശിവക്ഷേത്ര പരിസരത്തു നിന്നും ആരംഭിച്ച ഘോഷയാത്ര അമ്പലക്കുളങ്ങര ദേവീക്ഷേത്ര സന്നിധിയിൽ സമാപിച്ചു. മുത്തു കുടകളുടെയും വാദ്യമേളങ്ങളുടെയും അകമ്പടിയോടുകൂടി നടന്ന ഘോഷയാത്രയിൽ നൂറു കണക്കിന് ഭക്തർ അണിനിരന്നു.
തിരൂരിൽ വർഷങ്ങളായി താമസമാക്കിയ മഹാരാഷ്ട്ര, യു പി. സ്വദേശികൾ അവതരിപ്പിച്ച നൃത്തച്ചുവടുകളും ഘോഷയാത്രക്ക് നിറപ്പകിട്ടേകി