മലപ്പുറം: തെരുവുനായയുടെ കടിയേറ്റ അഞ്ചരവയസുകാരി പേവിഷബാധയേറ്റു മരിച്ചു. മലപ്പുറം പെരുവള്ളൂർ കാക്കത്തടം സ്വദേശി സ്വദേശി സൽമാനുൽ ഫാരിസിന്റെ മകൾ സിയ ഫാരിസാണ് മരിച്ചത്. മിഠായി വാങ്ങാൻ കടയിൽ പോയ കുട്ടിയെ മാർച്ച് 29നാണ് തെരുവുനായ കടിച്ചത്. തലയ്ക്കും കാലിനും ഗുരുതരമായി പരിക്കേറ്റിരുന്നു. ഇതേതുടർന്ന് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ച കുട്ടിയ്ക്ക് വാക്‌സിൻ നൽകുകയും ചെയ്തു. എന്നാൽ, കഴിഞ്ഞ ദിവസം രോഗലക്ഷണങ്ങൾ പ്രത്യക്ഷപ്പെടുകയായിരുന്നു. ഇതേതുടർന്ന് വീണ്ടും മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചു. തലക്ക് കടിയേറ്റാൽ വാക്‌സിൻ എടുത്താലും പേവിഷബാധ ഉണ്ടാകാമെന്ന് ഡോക്‌ടർമാർ പറയുന്നു.