
തിരൂർ: തെക്കുംമുറി എൻ.എസ്.എസ് കരയോഗം അന്താരാഷ്ട്ര വനിതാ ദിനാചരണം നടത്തി. താലൂക്ക് യൂണിയൻ വനിതാ വിഭാഗം പ്രസിഡന്റ് വിമലകുമാരി യോഗം ഉദ്ഘാടനം ചെയ്തു.അടുക്കളയും ആരോഗ്യവും എന്നവിഷയത്തെക്കുറിച്ച് മാലതി ടീച്ചർ ക്ലാസ്സെടുത്തു. വനിതാസമാജം പ്രസിഡന്റ് ജയ ശ്രീകുമാറിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ വനിതാസമാജം സെക്രട്ടറി ബീനാ മോഹൻ സ്വാഗതം ആശംസിച്ചു. താലൂക് യൂണിയൻ വൈസ് പ്രസിഡന്റ് വാണീകാന്തൻ മാസ്റ്റർ മുഖ്യപ്രഭാഷണം നടത്തി. യൂണിയൻ സെക്രട്ടറി മഹേഷ്കുമാർ വനിതാദിനസന്ദേശം നൽകി. കരയോഗം പ്രസിഡന്റ് എ.എസ് കൃഷ്ണകുമാർ, സെക്രട്ടറി എൻ.പി. കൃഷ്ണകുമാർ, മേഖലാ കൺവീനർ മനോമോഹനൻ തുടങ്ങിയവർ ആശംസകൾ നേർന്നു. വനിതാസമാജം ട്രഷറർ ശോഭന രവികുമാർ നന്ദി രേഖപ്പെടുത്തി.