തൃപ്രങ്ങോട്: ഗ്രാമപഞ്ചായത്തിന്റെ ചിരകാല സ്വപ്നമായ പഞ്ചായത്ത് സ്റ്റേഡിയത്തിന്റെ നിർമാണ പ്രവൃത്തി ആലത്തിയൂർ പൊറ്റോടിയിൽ മന്ത്രി വി. അബ്ദുറഹ്മാൻ ഉദ്ഘാടനം ചെയ്തു. സ്റ്റേഡിയം നിർമാണത്തിലേക്ക് ഒരുകോടി രൂപ മന്ത്രി യോഗത്തിൽ പ്രഖ്യാപിച്ചു. വിവിധ മേഖലകളിൽ കഴിവ് തെളിയിച്ചവരെയും പ്രദേശത്തെ ദേശീയ സംസ്ഥാന കായിക മത്സര വിജയികളെയും ആദ്യകാല കായിക താരങ്ങളെയും ആദരിച്ചു. വൈസ് പ്രസിഡന്റ് എം.പി. അബ്ദുൽ ഫുക്കാർ സ്വാഗതം പറഞ്ഞു. പഞ്ചായത്ത് പ്രസിഡന്റ് വി. ശാലിനി അധ്യക്ഷത വഹിച്ചു. ഡോ. കെ.ടി. ജലീൽ എം.എൽ.എ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. യു. സൈനുദ്ദീൻ മുഖ്യാതിഥികളായി. പഞ്ചായത്ത് സെക്രട്ടറി പി.പി. അബ്ബാസ് റിപ്പോർട്ട് അവതരിപ്പിച്ചു. ബ്ലോക്ക് പഞ്ചായത്ത് സ്ഥിരംസമിതി ചെയർമാന്മാരായ കെ. ഉഷ, പി. കുമാരൻ, എം.പി. റഹീന, ടി.വി. ലൈല, വി.പി. ഷാജഹാൻ, എ. ശിവദാസൻ, കെ. നാരായണൻ, ജിജി മനോജ്, സി. ഹരിദാസൻ, കെ. ബാവ, പാട്ടത്തിൽ ഇബ്രാഹിം കുട്ടി, ഷംസു ഇടശ്ശേരി, റഫീഖ് എന്നിവർ സംസാരിച്ചു. വാർഡ് മെംബർ ടി. സുരേന്ദ്രൻ നന്ദി പറഞ്ഞു