തുവ്വക്കാട്: വളവന്നൂർ ഗ്രാമപഞ്ചായത്തിലെ തുവ്വക്കാട് സ്റ്റേഡിയം – മില്ലുംപടി റോഡിന്റെ ശോചനീയാവസ്ഥയിൽ പ്രതിഷേധിച്ച് സി.പി.ഐ തുവ്വക്കാട് ബ്രാഞ്ച് കമ്മിറ്റിയുടെ നേതൃത്വത്തിൽ ജനകീയ പ്രതിഷേധം സംഘടിപ്പിച്ചു. തകർന്നുകിടക്കുന്ന റോഡിൽ
റോഡിൽ വാഴ നട്ട് പ്രതിഷേധിച്ചു. തുവ്വക്കാട് നിന്നും കടുങ്ങാത്തുകുണ്ടിലേക്ക് എളുപ്പത്തിൽ എത്തിച്ചേരാൻ യാത്രക്കാർ ആശ്രയിക്കുന്ന പ്രധാന റോഡാണിത്.
സി.പി.ഐ വളവന്നൂർ എൽ.സി സെക്രട്ടറിയും മണ്ഡലം കമ്മിറ്റി അംഗവുമായ അബ്ദുൽ ഖദർ കുന്നത്ത് ഉദ്ഘാടനം ചെയ്തു. വി.വി ഷാഹുൽ ഹമീദ്, തുപ്പത് ഹുസൈൻ ഹാജി, എൻ.ടി ഷാഹുൽഹമീദ്,
കോയ എരണിക്കൽ, അഷ്‌റഫ് അറക്കൽ തുടങ്ങിയവർ സംസാരിച്ചു.