കൽപകഞ്ചേരി: 15 വർഷത്തോളമായി തുവ്വക്കാട് പോത്തന്നൂർ ഭാഗത്തെ കലാകായിക സാംസ്കാരിക ജീവകാരുണ്യ രംഗത്ത് പ്രവർത്തിച്ചുവരുന്ന കൽട്ട ആട്സ് & സ്പോർട്സ് ക്ലബ്ബിന്റെ പുതിയ ഓഫീസ് ഉദ്ഘാടനം ജീവകാരുണ്യ പ്രവർത്തകൻ നാസർ മാനു ഉദ്ഘാടനം നിർവഹിച്ചു. താനൂർ ബ്ലോക്ക് പഞ്ചായത്ത് യൂത്ത് കോർഡിനേറ്റർ ഷബീർ ചുങ്കത്ത് അധ്യക്ഷത വഹിച്ചു. ഇന്ത്യൻ ആമ്പ്യൂട്ടി ഫുട്ബോൾ പ്ലെയർ ഷഫീഖ് പാണക്കാടൻ മുഖ്യ അതിഥിയായി. സലാം പുത്തൻവളപ്പിൽ, ഷെഫീഖ് പാണക്കാടൻ, ഖിളർ ഹാജി, ബഷീർ ഹാജി,ബാസിത് കല്ലുമൊട്ടക്കൽ, അലിവാവ പുത്തൻ പുടിയാക്കൽ, സമദ് ചെവപ്ര, മുനീർ പറമ്പാട്ടിൽ തുടങ്ങിയവർ സംസാരിച്ചു.