തിരൂർ: ഗവേഷണ രീതി ശാസ്ത്രത്തിൽ തുഞ്ചൻ സ്മാരക ഗവണ്മെന്റ് കോളേജ് അറബിക് ഗവേഷണ വിഭാഗം സംഘടിപ്പിക്കുന്ന ത്രിദിന ദേശീയ സെമിനാർതുടങ്ങ. യമനയിലെ സൻആയൂണിവേഴ്സിറ്റിപ്രൊഫസ്സർ അബ്ദുൽ ഖാദർ അൽ ഹംസി സെമിനാർ ഉത്ഘാടനം ചെയ്തു. കോളേജ് പ്രിൻസിപ്പൽ ഡോ. അജിത് എം എസ് അധ്യക്ഷനായി. വിവിധ സെഷനുകളിൽ മലയാളം യൂണിവേഴ്സിറ്റി പ്രൊഫസ്സർ ഡോ. അനിൽ കെ എം, ഡോ. അബ്ദുൽ ജലീൽ, ഡോ. നാസിറുദ്ദീൻ എന്നിവർ പ്രബന്ധങ്ങൾ അവതരിപ്പിച്ചു. തുടർന്നുള്ള ദിവസങ്ങളിൽ കോളേജ് അറബിക് അധ്യാപകരായ ഡോ. അബ്ദുൽ ലത്തീഫ് പിപി, ഡോ. അബ്ദുൽ ലത്തീഫ് കോഴിപ്പറമ്പൻ കോഴിക്കോട് സർവ്വകലാശാല അറബിക് വിഭാഗം അസോ. പ്രൊഫസ്സർ ഡോ. സൈനുദ്ദീൻ പി ടി എന്നിവർ പ്രബന്ധങ്ങൾ അവതരിപ്പിക്കും. ഉദ്ഘാടനം ചടങ്ങിൽ അറബിക് വിഭാഗം മേധാവി ഡോ. ജാഫർ സാദിക്ക് പിപി, ഡോ. ഹിലാൽ കെ എം, ഡോ. എ എം മുഹമ്മദ്, ഡോ. ജാബിർ കെ ടി ഹുദവി, പ്രൊഫ. ഷാഫി തങ്കയത്തിൽ, ഡോ. അബ്ദുറഹ്മാൻ ഫൈസി മുല്ലപ്പള്ളി, പ്രൊഫ. സിദ്ധീഖ് എം പി സെമിനാർ കോഡിനേറ്റർ പ്രൊഫ. സലാഹുദ്ദീൻ എന്നിവർ സംസാരിച്ചു.