തിരൂർ: തിരൂർ വെറ്റില ഉൽപാദക കമ്പനി വാർഷിക പൊതുയോഗം നടത്തി. മച്ചിങ്ങപാറ ഓഫീസിൽ താനൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് സൈനബ ചേനാത്ത് ഉദ്ഘാടനം ചെയ്തു. കമ്പനി ചെയർമാൻ മുത്താണിക്കാട്ട് അബ്ദുൽ ജലീൽ അധ്യക്ഷത വഹിച്ചു. 2022 സെപ്തംബറിൽ തുടങ്ങിയ കമ്പനി തുടർച്ചയായ രണ്ടുവർഷം നഷ്ടം വരുത്തിയെങ്കിലും 2023-2025 കാലയളവിൽ നഷ്ടത്തിൽ നിന്നും കരകയറി ലാഭത്തിലായി. കമ്പനിയെ ലാഭത്തിൽ എത്തിക്കാൻ കഠിനപ്രയത്നം നടത്തിയ ഡയറക്ടർമാരായ സനൂപ് കുന്നത്ത്, അശോക് കുമാർ, അബ്ദുൽ ജലീൽ, കള്ളിയത്ത് ജമാലുദ്ദീൻ എന്നിവരെ യോഗത്തിൽ അഭിനന്ദിച്ചു. സംസ്ഥാനത്തെ മികച്ച കൃഷി ഡെപ്യൂട്ടി ഡയറക്ടർക്കുള്ള അവാർഡ് ലഭിച്ച ശ്രീലേഖയെ അനുമോദിച്ചു. വൈസ് ചെയർമാൻ അശോക് കുമാർ, ആത്മ പ്രോജക്ട് ഡയറക്ടർ രശ്മി ആർ നായർ, നോഡൽ ഓഫീസർ ബാബു ശാക്കിർ,
കള്ളിയത്ത് ജമാലുദ്ദീൻ എന്നിവർ സംസാരിച്ചു. പുതിയ ഭാരവാഹികൾ മുത്താണിക്കാട്ട് അബ്ദുൽ ജലീൽ (ചെയർമാൻ) അശോക് കുമാർ (വൈസ് ചെയർമാൻ)