തിരൂർ: നടുവിലങ്ങാടി സ്വദേശി കുണ്ടിലകത്ത് അബ്ദുല്‍ കരീമിനെ കൊലപ്പെടുത്തിയ സംഭവത്തിൽ ഒരാൾ കൂടി പിടിയിലായി
കൊല്ലം കൂറതലവൂർ സ്വദേശി രാജുവിനെയാണ് പ്രത്യക അന്വേഷണ സംഘം പിടികൂടിയത്. കഴിഞ്ഞ ദിവസം അറസ്റ്റിലായ അഞ്ചുടി സ്വദേശി കുട്ടിയമുവിന്റെ പുരക്കല്‍ ഹുസൈനൊപ്പം സംഭവ സമയം ഉണ്ടായിരുന്നയാളാണ് രാജു
കുറ്റമറ്റ അന്വേഷണത്തിലൂടെയാണ് ഇരു പ്രതികളെ പോലീസ് അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ ദിവസമാണ് നിറമരുതൂര്‍ മങ്ങാട് താമസമുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഹുസൈൻ്റെ 35,000 രൂപയുടെ ഫോൺ വില്പന നടത്തിയിരുന്നു. ഇതിൽ നിന്നും 1000 രൂപ അബ്ദുൽ കരീം മോഷണം നടത്തി എന്ന് ആരോപിച്ചാണ് കരിമിനെ ആക്രമിച്ച് കൊലപ്പെടുത്തിയത്
അബ്ദുല്‍ കരീമിന്റെ കഴുത്തില്‍ ഞെരുക്കിയ പാട് വ്യക്തമായത്തോടെയാണ് കൊലപാതകമാണെന്ന സൂചനയിലേക്ക് പൊലീസ് എത്തിയത്. കൂടാതെ കരീമിന്റെ തലയില്‍ ഇടിയേറ്റതായും ഇന്‍ക്വസ്റ്റില്‍ കണ്ടെത്തിയിരുന്നു. തുടർന്ന് അബ്ദുൽ കരീമിന്റെ കൂടെ മുറിയിൽ വന്നിരുന്നവരെ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തിലൂടെയാണ് ഇരുവരും പോലീസിന്റെ പിടിയിലായത്