തിരൂർ: തിരൂർ തപാൽ ഡിവിഷന്റെ ആഭിമുഖ്യത്തിൽ തിരൂർ തുഞ്ചൻപറമ്പിൽ വച്ച് കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ ഏറ്റവും മികച്ച പ്രകടനം കാഴ്ചവെച്ച തപാൽ ജീവനക്കാരെയും പി.എൽ.ഐ ഡയറക്ട് ഏജൻറ്മാരെയും MPKBY ഏജന്റ്മാരെയും ആദരിക്കുകയും ചെയ്തു. ഉത്തരമേഖല ഡയറക്ടർ ഓഫ് പോസ്റ്റൽ സർവീസസ് വി.ബി ഗണേഷ് കുമാർ ഉദ്ഘാടനം ചെയ്തു. തിരൂർ പോസ്റ്റൽ സൂപ്രണ്ട് എം.കെ ഇന്ദിര അധ്യക്ഷത വഹിച്ചു. അസി. പോസ്റ്റൽ സൂപ്രണ്ട് മനോജ് കെ മേനോൻ സ്വാഗതം പറഞ്ഞു. സബ് ഡിവിഷൻ അസി. സൂപ്രണ്ട് അനിൽ ദേവ്, പോസ്റ്റൽ ഇൻസ്പെക്ടർ മാരായ രാഹുൽ കെ, വിഷ്ണു സി ടി എന്നിവർ സംസാരിച്ചു. തിരൂർ ഹെഡ് പോസ്റ്റ് മാസ്റ്റർ അബ്ദുൾ കാദർ, അബ്ദുൾ മനാഫ്, ശ്രീജ പി എന്നിവർ ബിസിനസ്സ് അനുഭവം പങ്ക് വെച്ച് സംസാരിച്ചു. വിനോദ് കുമാർ വി കെ ടി, രമ്യ മോഹൻ, ഗീതു, അശ്വതി, ബിൻസി, ജിഷ, സാജിദ്, അജിത്, ദിൽജിത്, സുരേഷ്, സബീഷ്, പ്രേംകുമാർ, അരുൺ, നിധീഷ് തുടങ്ങിയവർ നേതൃത്വം നൽകി.