Homeതിരൂർതിരൂർ ആർട്സ് സൊസൈറ്റി സാംസ്കാരിക സമ്മേളനം സാഹിത്യകാരൻ ഡോ. കെ ശ്രീകുമാർ ഉദ്ഘാടനം ചെയ്തു

തിരൂർ ആർട്സ് സൊസൈറ്റി സാംസ്കാരിക സമ്മേളനം സാഹിത്യകാരൻ ഡോ. കെ ശ്രീകുമാർ ഉദ്ഘാടനം ചെയ്തു

തിരൂർ: തിരൂർ ആർട്സ് സൊസൈറ്റി ടാസ് പ്രതിമാസ നാടകവും കൈത്താങ്ങ് ആദരവും അനുമോദന സദസ്സിന്റെയും ഭാഗമായി  തിരൂർ മുനിസിപ്പൽ ടൗൺഹാളിൽ സംഘടിപ്പിച്ച സാംസ്കാരിക സമ്മേളനം പ്രശസ്ത സാഹിത്യകാരൻ ഡോക്ടർ കെ ശ്രീകുമാർ ഉദ്ഘാടനം ചെയ്തു. ചാരിറ്റിപ്രവർത്തനത്തിന്റെ ഭാഗമായ കൈത്താങ്ങ് ആദരവ് കായംകുളം ദേവ കമ്മ്യൂണികേഷന്റെ നാടക വണ്ടി അപകടത്തിൽ പരിക്ക് പറ്റിയ കലാകാരന്മാർക്ക് ഡോക്ടർ കെ ശ്രീകുമാർ നൽകി. അനുമോദന സദസ്സിൽ യുക്രെയിൻ നാഷണൽ പിരിഗോവ് മെഡിക്കൽ യൂണിവേഴ്സിറ്റിയിൽ നിന്നും എംബിബിഎസ് ബിരുദം നേടിയ ഡോക്ടർ ഹിസാൻ ഷെറിനും ഉന്നത വിജയം നേടിയ വിദ്യാർത്ഥികൾക്കും ഉപഹാരം നൽകി. തീരം യവനികയുടെ കെ പി കുട്ടി  വാക്കാട് രചന നിർവഹിച്ച് തിരൂർ ദാസ് സംവിധാനം ചെയ്ത തിരൂരിലെയും പരിസരപ്രദേശങ്ങളിലെയും കലാകാരന്മാർ അരങ്ങിലും അണിയറയിലും പ്രവർത്തിച്ച പേരില്ലാ പാലം എന്ന നാടകം അരങ്ങേറി. ചടങ്ങിൽ  പ്രസിഡണ്ട് സേൽറ്റി  തിരൂർഅധ്യക്ഷത വഹിച്ചു. സെക്രട്ടറി സത്യാനന്ദൻ  വിവി സ്വാഗതം പറഞ്ഞു. ഖജാൻജി ജയരാജ് കെ, കുമാരൻ സി കെ, ബഷീർ പുത്തൻവീട്ടിൽ, സൈനുദ്ദീൻ ഇ കെ, സദാനന്ദൻ കെ പുരം, രമേഷ് ചങ്ങനാശ്ശേരി, കൃഷ്ണകുമാർ കെ പി . അശോകൻ വയ്യാട്ട്, ബദറുദ്ദീൻ പിടി, ഈശ്വർ തിരൂർ, സക്കീർ മംഗലം, അഡ്വക്കറ്റ് സബീന, ഷംസുദ്ദീൻ മുണ്ടേക്കാട്ട്, രമേഷ് ശ്രീധർ തുടങ്ങിയവർ പ്രസംഗിച്ചു.

- Advertisement -

Related News

- Advertisement -

Stay Connected

16,985FansLike
2,458FollowersFollow
61,453SubscribersSubscribe

Must Read

- Advertisement -
- Advertisement -