തിരൂർ: ആലത്തിയൂര്‍ പഞ്ഞംപടിയില്‍ സ്വകാര്യ ബസ്സും ടാങ്കർ ലോറിയും കൂട്ടിയിടിച്ച് അപകടം. തിങ്കളാഴ്ച വൈകീട്ട് നാല് മണിയോടെ യാണ് സംഭവം. തിരൂരില്‍ നിന്ന് പുറത്തൂരിലേക്ക് പോവുകയായിരുന്ന സ്വകാര്യബസും എതിരെ വരികയായിരുന്ധ ടാങ്കര്‍ ലോറിയും കൂട്ടിയിടിച്ചത്. അപകടത്തില്‍ ബസ് ഡ്രൈവര്‍ക്ക് കാലിന് പരിക്കേറ്റു. യാത്രക്കാരായ മുപ്പതോളം പേരെ നിസാര പരിക്കുകളോടെ ആലത്തിയൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്യവേശിപ്പിച്ചു.അപകടത്തെ തുടര്‍ന്ന് ഏറെ നേരം ഗതാഗതം തടസ്സപ്പെട്ടു