തിരൂർ: തിരൂർ നഗരത്തിലേയും ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പരിസര പ്രദേശങ്ങളിലേയും വൈദ്യുത ക്ഷാമം പരിഹരിക്കണമെന്നും ഇടക്കിടെയുള്ള മുന്നറിയിപ്പില്ലാതെ ഉണ്ടാകുന്ന വൈദ്യുത തടസ്സം അവസാനിപ്പിക്കണമെന്നും ആവശ്യപ്പെട്ട് തിരൂർ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി തിരൂർ KSEB എക്സികുട്ടീവ് എഞ്ചിനിയർക്ക് പരാതി നൽകി. ബ്ലോക്ക് പ്രസിഡണ്ട് അടിയാട്ടിൽ ഗോപാലകൃഷ്ണൻ , നൗഷാദ് പരന്നേക്കാട്, സിവി. വിമൽകുമാർ , യാസർപയ്യോളി, എം എം .താജുദ്ധീൻ , ദേവദാസ് ബാബു, നാസർപൊറൂർ, ഹനീഫ ടി പി. തുടങ്ങിയവർപങ്കെടുത്തു.