തിരൂർ: സംസ്ഥാനത്തെ വിദ്യാലയങ്ങളിൽ അധ്യാപക തസ്തിക നിർണയത്തിന് സമ്പൂർണ്ണ സോഫ്റ്റ്‌വെയർ വഴി കുട്ടികളുടെ ആധാർ സ്ഥിരീകരണം നടത്തുന്നതിന് മതിയായ സമയം അനുവദിക്കുകയോ ഇഐഡി സ്വീകരിക്കുകയോ ചെയ്യണമെന്ന് കെഎസ്ടിയു ഉപജില്ല കമ്മിറ്റി ആവശ്യപ്പെട്ടു. പുതുതായി പ്രവേശനം നേടിയ ആധാർ ഇല്ലാത്ത കുട്ടികൾ രജിസ്ട്രേഷൻ നടത്തിയാലും ആറാം പ്രവൃത്തി ദിനത്തിന് മുമ്പ് ആധാർ കാർഡ് ലഭിക്കാൻ സാധ്യതയില്ല. ഇതുമൂലം നിരവധി അധ്യാപക തസ്തികകൾ നഷ്ടപ്പെടും. പുതിയ അധ്യയന വർഷത്തെ യൂണിയൻ അംഗത്വ കാമ്പയിൻ ഉദ്ഘാടനം അഡ്വ എൻ ശംസുദ്ദീൻ എംഎൽഎ നിർവഹിച്ചു. ഉപജില്ല പ്രസിഡന്റ് റഫീഖ് പാലത്തിങ്ങൽ അധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം വി.എ ഗഫൂർ, വനിതാ വിഭാഗം ജില്ല ചെയർപേഴ്സൺ ടി.വി റംഷീദ, ടി.പി സുബൈർ, യാസർ ചെമ്പ്ര, കെ.കെ മുഹമ്മദ് നസീം, പി.കെ എം അയ്യൂബ്, നൂറുൽ അമീൻ മയ്യേരി, പി.പി മുഹമ്മദ് സുധീർ, അബ്ദുൽ കലാം ഷഫീഖ്, പി.പി അബ്ദുൽ ജലീൽ, അൽഷാൻ എം പ്രസംഗിച്ചു.