കൽപകഞ്ചേരി: ദുബൈ കെ.എം.സി.സി പ്രസിഡൻ്റും എസ്.എസ്.എം പോളിടെക്നിക് ഗവേർണിങ് ബോർഡ് ചെയർമാനുമായി തിരഞ്ഞെടുക്കപ്പെട്ട ഡോ: സി അൻവർ അമീന് കൽപകഞ്ചേരി പഞ്ചായത്ത് മുസ്‌ലിം ലീഗ് കമ്മറ്റി ജന്മനാട്ടിൽ പൗര സ്വീകരണം നൽകി. പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് മുസ്‌ലിം ലീഗ് പ്രസിഡൻ്റ് തെയ്യമ്പാട്ടിൽ ഷറഫുദ്ദീൻ അധ്യക്ഷത വഹിച്ചു. മുസ്‌ലിം ലീഗ് ദേശീയ വൈസ് പ്രസിഡൻ്റ് എം.പി അബ്ദുസമദ് സമദാനി എം.പി, മുസ്‌ലിം ലീഗ് സംസ്ഥാന സെക്രട്ടറിമാരായ അബ്ദുറഹ്മാൻ രണ്ടത്താണി, എൻ. ഷംസുദ്ദീൻ എം.എൽ.എ, കുറുക്കോളി മൊയ്തീൻ എം.എൽ.എ,
ഡോ. ബഹാവുദ്ധീൻ നദ് വി, അബൂ ഹനീഫൽ ഫൈസി തെന്നല, എൻ കുഞ്ഞിപ്പ മാസ്റ്റർ, എം ടി മനാഫ് മാസ്റ്റർ, ഡോ. റാഫി ചെമ്പ്ര, ഡോ. നഹാസ് മാള, യൂത്ത് ലീഗ് ദേശീയ സെക്രട്ടറി അഡ്വ വി.കെ ഫൈസൽ ബാബു, ജില്ലാ മുസ്‌ലിം ലീഗ് വൈസ് പ്രസിഡൻ്റ് പി സൈതലവി മാസ്റ്റർ , മണ്ഡലം മുസ്‌ലിം ലീഗ് പ്രസിഡൻ്റ് കരീം കോട്ടയിൽ, ജനറൽ സെക്രട്ടറി വെട്ടം ആലികോയ, മുസ്‌ലിം ലീഗ് പഞ്ചായത്ത് സെക്രട്ടറി തൈകാടൻ അബ്ദു, സി.പി രാധാകൃഷ്‌ണൻ എന്നിവർ സംസാരിച്ചു.