കൽപകഞ്ചേരി: ജില്ല ലൈബ്രറി കൗൺസിൽ
വിദ്യാർത്ഥികൾക്കായി സംഘടിപ്പിച്ച വായനാമത്സരത്തിൻ്റെ പഞ്ചായത്ത് തലമത്സരം കൽപകഞ്ചേരി നാഷണൽ ലൈബ്രറിയുടെ ആഭിമുഖ്യത്തിൽ കൽപകഞ്ചേരി ഗവ. എൽ.പി.സ്കൂളിൽ വെച്ച് നടന്നു. ലൈബ്രറി സെക്രട്ടറി സി.എസ്.എം യൂസഫ് അധ്യക്ഷത വഹിച്ചു.
സി.പി. രാധാകൃഷ്ണൻ ഉദ്ഘാടനം
ചെയ്തു. സി.പി. മുഹമ്മദ്, പി. ഹൈദ്രോസ്, എം. അഹദ്, എം. നൂറുൽഅമീൻ, കെ. റസീൽ
അഹമ്മദ്, അബ്ദുറഹിമാൻ എന്നിവർ സംസാരിച്ചു. വിജയികൾ: കൽപകഞ്ചേരി പഞ്ചായത്ത് : എൽ.പി. വിഭാഗം ഇസ ഫാത്തിമ (ജി.എം.എൽ.പി.എസ് അയിരാനി ) , മുഹമ്മദ് ഹനാൻ ( ഇ.എം.എൽ.പി.എസ് പറവന്നൂർ ) , മുഹമ്മദ് ഹാഷിം ( ജി.എം.എൽ.പി.എസ് മഞ്ഞച്ചോല ), യു.പി വിഭാഗം ടി. അനയ്കൃഷ്ണ T (എം.എസ്.എം എച്ച്.എസ്.എസ് കല്ലിങ്ങൽപറമ്പ്),
എസ്. അഹിൻ (ജി.വി.എച്ച്.എസ്.എസ് കൽപകഞ്ചേരി ), എ. നിദ ഫാത്തിമ
( ജി.യു.പി.എസ് രണ്ടത്താണി ) , വളവന്നൂർ എൽ.പി വിഭാഗം: കെ.ടി.ഇൻഷ ഫാത്തിമ
(എ.എം.എൽ.പി.എസ്, വളവന്നൂർ നോർത്ത് ) , ജീവിശ്രി രാജീവ്
( ജി.എം.എൽ.പി.എസ് , ചെറവന്നൂർ ) ,
റസാന ഫാത്തിമ ( എ.എം.യു.പി.എസ്,
പാറക്കൽ), യു.പി വിഭാഗം:
കാർത്തിക് പി കൃഷ്ണ, കെ.വി. കാർത്തിക, കെ. ഇസ് ല (മൂവരും എ.എം.യു.പി.എസ്, പാറക്കല്ല് )