വൈലത്തൂർ: ചെറിയമുണ്ടം പഞ്ചായത്തിലെ വിവിധ ഭാഗങ്ങളിൽ തെരുവുനായ ശല്യം അതിരൂക്ഷമായ സാഹചര്യത്തിൽ പ്രശ്നത്തിന് പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ട് ചെറിയമുണ്ടം യൂത്ത് കോൺഗ്രസ് കമ്മിറ്റി പഞ്ചായത്ത് പ്രസിഡന്റ് സെക്രട്ടറി എന്നിവർക്ക് നിവേദനം നൽകി. തെരുവ് നായ്ക്കളെ പേടിച്ച് വിദ്യാർഥികൾക്ക് മദ്രസ സ്കൂൾ എന്നിവിടങ്ങളിൽ പോകാൻ കഴിയാത്ത അവസ്ഥയാണ്. നാട്ടിൽ ജനങ്ങൾക്ക് പുറത്തിറങ്ങാൻ പറ്റാത്ത സാഹചര്യമാണ്. അധികൃതർ എത്രയും പെട്ടെന്ന് പരിഹാരം കാണണമെന്ന്
യൂത്ത് കോൺഗ്രസ് പ്രസിഡണ്ട് ഇസ്ഹാഖ് പറകുണ്ടിൽ, മുസൈഫ്, ഷമീം പുല്ലാട്ട്, നിഷാദ് എന്നിവർ ആവശ്യപ്പെട്ടു.