വൈലത്തൂർ: ചെറിയമുണ്ടം ഗ്രാമപഞ്ചായത്തിൽ പറപ്പൂതടം പ്രദേശത്തെ റോഡില്ലാതെ ദുരിതമനുഭവിക്കുന്ന ഇരുപതോളം കുടുംബങ്ങളുടെ ചിരകാല സ്വപ്നം പൂവണിയുന്നു. മൂച്ചിക്കൽ – കാന്തള്ളൂർ തോട് റോഡ് ആദ്യഘട്ടം മന്ത്രി വി അബ്ദുറഹിമാൻ ഉദ്ഘാടനം ചെയ്തു.
പ്രദേശത്തേക്ക് സൗകര്യമുള്ള വഴി യാഥാർത്ഥ്യമാക്കുന്നതിനായി വർഷങ്ങളായി പ്രദേശവാസികൾ നിരന്തരം ആവശ്യമുന്നയിച്ചിരുന്നു. എന്നാൽ സ്ഥലം വിട്ടുനൽകാൻ പലരും വിസമ്മതിച്ചതോടെ പ്രദേശത്തേക്ക് റോഡ് എത്തിക്കുക എന്നത് സ്വപ്‌നം മാത്രമായി തുടരുകയായിരുന്നു. പ്രദേശവാസികളുടെ ദുരിതം തിരിച്ചറിഞ്ഞ പി.ടി അഷ്‌റഫ് മൂച്ചിക്കൽ കാന്തള്ളൂർ തോടിനോട് ചേർന്ന് ആവശ്യമായ സ്ഥലം സൗജന്യമായി വിട്ടുനൽകി. മുഖ്യമന്ത്രിയുടെ ഗ്രാമീണ റോഡ് വികസന പദ്ധതിയിൽ നിന്ന് 25 ലക്ഷം രൂപയാണ് റോഡിനായി അനുവദിച്ചിട്ടുള്ളത്. ചെറിയമുണ്ടം പഞ്ചായത്ത് പ്രിസിഡന്റ് കല്ലേരി മൈമൂന അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് പി ടി നാസർ, വാർഡ് മെമ്പർ ചേലാട്ട് ബീന, മുൻ മെമ്പർ ചേലാട്ട് അറമുഖൻ, സി അബ്ദുസലാം, എ സി രാധാകൃഷ്ണൻ, ആബിദ്, സുകുമാരൻ, പ്രഭാകരൻ, കെ ടി അബ്ദുർറഹ്മാൻ, നീലിയാട്ട് അബ്ദുല്ല, ഇൽയാസ് ഇർഫാനി, ഹമീദ് ഫാളിലി, മൊയ്‌തീൻ കുട്ടി, ഹുസൈൻ അൻവരി നാട്ടുകാർ എന്നിവർ സംബന്ധിച്ചു