വൈലത്തൂർ: ചെറിയമുണ്ടം ഗ്രാമപഞ്ചായത്ത് ഹരിതകർമ്മ സേനക്ക് വേണ്ടി വാങ്ങിയ വാഹനം പ്രസിഡന്റ് മൈമൂന കല്ലേരി ഹരിതകർമ്മ സേനക്ക് കൈമാറി ഫ്ലാഗ് ഓഫ് ചെയ്ത് ഉദ്ഘാടനം നിർവഹിച്ചു. ഹരിതകർമ്മ കൺസോർഷ്യം സെക്രട്ടറി സൈനബ, പ്രസിഡന്റ് ടി.ടി ലിജിന, പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.ടി നാസർ, സ്റ്റാന്റിംങ് കമ്മറ്റി ചെയർമാൻമാരായ ഐ.വി സമദ്, ടി. റജിന ലത്തീഫ്, ഹാജിഷ തസ്‌നി, സെക്രട്ടറി ബി. ബൈജു, അസിസ്റ്റന്റ് സെക്രട്ടറി കെ.പി വിനോദ്, എച്ച്.സി പി. അഭിലാഷ്, ഹെൽത്ത് ഇൻസ്‌പെക്ടർ പി.പി സുഹാസ് ഹരിതകർമ്മ സേന അംഗങ്ങൾ എന്നിവർ പങ്കെടുത്തു.