തിരൂർ: ഉത്സവാന്തരീക്ഷത്തിൽ ചെറിയമുണ്ടം ഹയർസെക്കൻഡറി സ്കൂൾ കെട്ടിടം മന്ത്രി വി. അബ്ദുറഹ്മാൻ നാടിന് സമർപ്പിച്ചു. നവകേരളം കർമ്മ പദ്ധതി വിദ്യാകിരണം മിഷൻ്റെ ഭാഗമായി കിഫ്ബി പദ്ധതിയിൽ ഉൾപ്പെടുത്തി 3.90 കോടി രൂപ ചെലവിലാണ് പുതിയ കെട്ടിടം നിർമ്മിച്ചിരിക്കുന്നത്. മൂന്ന് നിലകളിലായി നിർമിച്ച കെട്ടിടത്തിൽ 18 ക്ലാസ് മുറികളാണ് ഉള്ളത്. 427 കോടി രൂപയുടെ വികസന പ്രവർത്തനങ്ങൾ ചെറിയമുണ്ടം പഞ്ചായത്തിൽ മാത്രമായി നടത്തിയതായി സ്ഥലം എംഎൽഎയും മന്ത്രിയുമായ വി അബ്ദുറഹ്മാൻ ഉദ്ഘാടന പ്രസംഗത്തിൽ പറഞ്ഞു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് സൈനബത്ത്, പഞ്ചായത്ത് പ്രസിഡന്റ് മൈമൂന കല്ലേരി, ജില്ലാ പഞ്ചായത്തംഗം വി കെ എം ഷാഫി, അബ്ദുസ്സലാം ചക്കാലക്കൽ തുടങ്ങിയവർ സംസാരിച്ചു. വിദ്യാകിരണം ജില്ലാ കോഡിനേറ്റർ സുരേഷ് കൊളശ്ശേരി പദ്ധതി വിശദീകരിച്ചു