തിരൂർ: വർഷംതോറും നടത്തിവരാറുള്ള ചെറവന്നൂർ തുറക്കൽപ്പടി ശ്രീ മൂത്താട്ട് ഭഗവതി ക്ഷേത്രത്തിലെ കലങ്കരി താലപ്പൊലി മഹോത്സവം ഈ വർഷവും വിപുലമായ പരിപാടികളോടെയാണ് ആഘോഷിച്ചത്. വൈകുന്നേരം ഇരിങ്ങാവൂർ ശിവക്ഷത്രത്തിൽ നിന്നും പുറപ്പെട്ട കലശം എഴുന്നള്ളിപ്പ് ക്ഷേത്രത്തിൽ എത്തിചേർന്നതോടെ ക്ഷേത്രവും പരിസരവും ഭക്തി മുഖരിതമായി. ഉച്ചയ്ക്ക് നടന്ന സമൂഹസദ്യയിൽ ജാതി മത ഭേദമന്യേ നാടിൻറെ നാനാ തുറകളിൽ നിന്നുമുള്ള ആയിരങ്ങൾ പങ്കെടുത്തു. വെളിമുക്ക് ശ്രീധരൻ & പാർട്ടിയുടെ തായമ്പക, ദേശ കൊടിവരവുകൾ എന്നിവ നടന്നു. രാത്രി 11 മണിക്ക് പാലക്കാട് മൊഴിയാട്ടം കലാ സംഘത്തിൻ്റെ നാടൻ പാട്ടുകളും അരങ്ങേറി.