പൊന്നാനി: ചമ്രവട്ടം പാലത്തിനടുത്ത് പുഴയിൽ ഒഴുക്കിൽപ്പെട്ടയാളുടെ മൃതദേഹം കണ്ടെത്തി. തമിഴ്നാട് സ്വദേശിയും പൊന്നാനി നരിപ്പറമ്പ് വല്ല്യാപാടം സ്ഥിരതാമസക്കാരനുമായ സമീർ ആണ് മരിച്ചത്. പൊന്നാനി ഫയർ ഫോഴ്‌സും, സ്കൂബാ ഡൈവേഴ്‌സും, നാട്ടുകാരും ചേർന്ന് നടത്തിയ തിരച്ചിലിൽ ആണ് മൃതദേഹം കണ്ടെത്തിയത്.