വൈലത്തൂർ: ആധുനിക പഠന രീതികളിൽ പ്രാവീണ്യം നൽകുന്നതിനായി ഗാർഡൻ വാലി ഇംഗ്ലീഷ് മീഡിയം ഹയർ സെക്കൻഡറി സ്കൂളിൽ മൂന്നു ദിവസത്തെ അധ്യാപക പരിശീലനം സംഘടിപ്പിച്ചു. ‘ഇന്നോവേററ്, ഇൻസ്പെയർ, എജുക്കേറ്റ് ‘ എന്ന പേരിൽ വിവിധ സെഷനുകളിലായി നടന്ന പരിപാടിയുടെ ഉത്ഘാടനം സ്കൂൾ ഗവേണിംഗ് ബോഡി ചെയർമാൻ അഡ്വ. ഹനീഫ പുതുപറമ്പ് നിർവഹിച്ചു. ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, പ്രൊഫഷണൽ കമ്യൂണിക്കേഷൻ ഫോർ എജ്യൂക്കേറ്റേഴ്സ്, ഫ്രം പെൻ ടൂ പെർഫെക്ഷൻ, ലീഡ് വിത്ത് നോളജ് ടീച്ച് വിത്ത് ഹാർട്ട്, റൂട്ടഡ് വിഷൻ ഗ്രോവിങ് കൾച്ചർ എന്നീ വിഷയങ്ങളിലാണ് പരിശീലനം. ആഗോള തലത്തിൽ വിദ്യാഭ്യാസ രംഗത്ത് വന്നു കൊണ്ടിരിക്കുന്ന മാറ്റങ്ങൾക്കൊപ്പമെത്താൻ അദ്ധ്യാപകരെ പ്രാപ്തരാക്കുന്നതിന് ഗാർഡൻവാലിയിൽ ഇത്തരം പരിപാടികൾ സ്ഥിരമായി സംഘടിപ്പിച്ച് വരുന്നു. ഡോ. ഫാഹിദ് കെ. വി, ലുത്തുഫുറഹ്മാൻ, ഷെബിത ടി. കെ, ഷാജി ഫൈസൽ വി. കെ, യൂസഫ് തൈക്കാടൻ എന്നിവർ വിവിധ സെഷനുകൾക്ക് നേതൃത്വം നൽകി. സ്കൂൾ മാനേജർ കെ പി സൈദലവി ഹാജി, ഡയറക്ടർ എ. സി കുഞ്ഞുമോൻ, വൈസ് പ്രിൻസിപ്പാൾ ലീനു എ.പി എന്നിവർ ആശംസകൾ നേർന്നു. എസ് എസ് എൽ സി പരീക്ഷയിൽ ഇരുപതാമത്തെ ബാച്ചിലും തുടർച്ചയായി നൂറു ശതമാനം നേടുന്നതിനും, പരീക്ഷ എഴുതിയ കുട്ടികളിൽ പകുതി പേർക്കും എല്ലാ വിഷയങ്ങൾക്കും എ പ്ലസ് ലഭിക്കുന്നതിനും, എൽഎസ്എസ്, യുഎസ്എസ് പരീക്ഷകളിൽ മികച്ച വിജയം കരസ്ഥമാക്കുന്നതിനും പ്രയത്നിച്ച അധ്യാപകരെ അനുമോദിച്ചു.