കൽപകഞ്ചേരി: സമഗ്ര ശിക്ഷാ കേരളം സ്റ്റാർസ് പദ്ധതിയുടെ ഭാഗമായി സർക്കാർ അംഗീകൃത പ്രീ സ്കൂകളിൽ നടപ്പിലാക്കുന്ന വർണ്ണ കൂടാരം മഞ്ഞച്ചോല ജി.എം.എൽപി സ്കൂളിൽ കുറുക്കോളി മൊയ്തീൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് കെ.പി വഹീദ അധ്യക്ഷത വഹിച്ചു. സ്കൂൾ നൂറാം വാർഷിക ലോഗോ പ്രകാശനം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് അടിയാട്ടിൽ ബഷീർ നിർവഹിച്ചു. എച്ച്.എം. സി.കെ സുജാത, പി.ടി.എ പ്രസിഡന്റ് പി. അബ്ദുല്ലത്തീഫ്, ഡി.പി.സി.പി. മനോജ് കുമാർ, ഗ്രാമപഞ്ചായത്ത് വിദ്യാഭ്യാസ ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ സി.പി ജുവൈരിയ, മെമ്പർമാരായ എ. മുസ്തഫ, ടി.പി ഇബ്രാഹിം, എ.ഇ.ഒ വി.കെ ഹരീഷ്, ബി.പി.സി അബ്ദു സലീം തുടങ്ങിയവർ പങ്കെടുത്തു