കൽപകഞ്ചേരി: കൽപകഞ്ചേരി പ്രസ് ഫോറത്തിൻ്റെ ആഭിമുഖ്യത്തിൽ
പ്രതിഭാദരം- 25 സംഘടിപ്പിച്ചു. വളവന്നൂർ ബാഫഖി യത്തീംഖാന അഡ്മിനിസ്ട്രേറ്റർ അടിമാലി മുഹമ്മദ് ഫൈസി ഉദ് ഘാടനം ചെയ്തു. മികച്ച ജേർണലിസം വിദ്യാർത്ഥിക്കുള്ള സുബൈർ കല്ലൻ & ഫൈസൽ പറവന്നൂർ സ്മാരക അവാർഡിനർഹയായ യു.
ആഷിഫ ബാനു, പ്ലസ്ടു പരീക്ഷയിൽ ഉന്നതവിജയം കരസ്ഥമാക്കിയ സി.പി
അരുണിമ, എസ്.എസ്.എൽ.സി പരീക്ഷയിൽ മികച്ച വിജയം കരസ്ഥമാക്കിയ എ.പി റഷ്നീം, മികച്ച പ്രാദേശിക ലേഖക പുരസ്കാരം ലഭിച്ച റാഫി പൊൻമുണ്ടം എന്നിവരെ ഉപഹാരം നൽകി ആദരിച്ചു.
പ്രസ് ഫോറം പ്രസിഡന്റ് എച്ച്. അബ്ദുൽ വാഹിദ് അധ്യക്ഷത വഹിച്ചു. പ്രസ് ഫോറം സെക്രട്ടറി സി.പി. രാധാകൃഷ്ണൻ മുഖ്യ പ്രഭാഷണം നടത്തി. കാലിക്കറ്റ് യൂണിവേഴ്സിറ്റി മുൻ രജിസ്ട്രാർ ഡോ. പി.പി മുഹമ്മദ്, പ്രൊഫ. പാറയിൽ മൊയ്തീൻകുട്ടി, ഡോ. ഹാജറ, കെ. ഇന്ദി രാമണി, രമേശ് ആതവനാട്, നാസർ കാപ്പാട്ട്, ജംഷിദ, കെ. ഷമീം, മുഹമ്മദുണ്ണി, കെ. അബ്ദുൽ
ഖാദർ, കെ. റഹീസ്, ആഷിഖ് പടിക്കൽ, എം.പി വേണു എന്നിവർ സംസാരിച്ചു. അനിൽ വളവന്നൂർ സ്വാഗതവും എ.പി ഷഫീഖ് നന്ദിയും പറഞ്ഞു.