കൽപകഞ്ചേരി: ഉപരിപഠന തൊഴിൽ മേഖലകളിലെ പുതിയ അവസരങ്ങളെ പരിചയപ്പെടുത്തുന്നതിനും വിദ്യാർത്ഥികളിൽ ശുഭാപ്തി വിശ്വാസം വർധിപ്പിക്കുന്നതിനും വേണ്ടി കൽപകഞ്ചേരി ഗവർമെന്റ് ഹയർ സെക്കൻഡറി സ്കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കുമായി മോട്ടിവേഷൻ ക്ലാസും കരിയർ ഗൈഡൻസ് ക്ലാസും സംഘടിപ്പിച്ചു. ജില്ല പഞ്ചായത്ത് വിജയഭേരി പദ്ധതിയുടെ ഭാഗമായി “ഇമോവ്റെ 2025” കൽപകഞ്ചേരി ക്രിസ്റ്റൽ പ്ലാസ ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച പരിപാടി പി.ടി.എ പ്രസിഡന്റ് എ.പി മുസ്തഫ ഉദ്ഘാടനം ചെയ്തു, ഹെഡ്മിസ്ട്രസ് ടി.പി റസിയ ടീച്ചർ അധ്യക്ഷത വഹിച്ചു. വിജയഭേരി കോ കോർഡിനേറ്റർ സൈഫുൽ ഇസ്ലാം മാസ്റ്റർ, അബ്ദുസ്സലാം മാസ്റ്റർ, വിനീത ടീച്ചർ, വി അബ്ദുൽ ലത്തീഫ് മാസ്റ്റർ എന്നിവർ സംസാരിച്ചു. പ്രമുഖ വിദ്യാഭ്യാസ പ്രവർത്തകനും എജുക്കേഷൻ മോട്ടിവേറ്ററുമായ സി. മുഹമ്മദ് അജ്മൽ മാസ്റ്റർ കോട്ടക്കൽ, ഫവാസ് മാസ്റ്റർ ചെമ്മാട് എന്നിവർ വിഷയാവതരണം നടത്തി