കൽപകഞ്ചേരി: കല്ലിങ്ങലിൽ വാടക കോട്ടേഴ്സ് കേന്ദ്രീകരിച്ച് പോലീസ് നടത്തിയ പരിശോധനയിൽ രണ്ട് കിലോ കഞ്ചാവുമായി പശ്ചിമ ബംഗാൾ സ്വദേശി പിടിയിൽ. അയൂബ് നബി മാലിക് (34) ആണ് പിടിയിലായത്.
രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ വ്യാഴാഴ്ച രാത്രി പത്തരക്കാണ് കൽപകഞ്ചേരി ഇൻസ്പെക്ടർ കെ. സലീമിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം പരിശോധന നടത്തി കഞ്ചാവ് പിടികൂടിയത്. പോലീസിനെ കണ്ട് ഓടി രക്ഷപ്പെടാൻ ശ്രമിച്ച പ്രതിയെ അതിസാഹസികമായാണ് പോലീസ് പിടികൂടിയത്. സി.പി.ഒ മാരായ കെ. സുനീഷ്, അശ്വിൻ മോഹൻ, ഹോം ഗാർഡ് ഫൈസൽ എന്നിവരും സംഘത്തിൽ ഉണ്ടായിരുന്നു. പ്രതിയ കോടതിയിൽ ഹാജരാക്കി.