കൽപകഞ്ചേരി മേലങ്ങാടിയിൽ കാർ മൂന്ന് വാഹനങ്ങളിൽ കൂട്ടിയിടിച്ച് നാല് പേർക്ക് പരിക്കേറ്റു. പുത്തനത്താണി ഭാഗത്തുനിന്നും വന്ന കാറാണ് എതിർദിശിൽ പോവുകയായിരുന്ന 2 ബൈക്കുകളിലും നിർത്തിയിട്ടിരുന്ന ഓട്ടോറിക്ഷയിലും കൂട്ടിയിച്ചത്.
ഇടിയുടെ ആഘാതത്തിൽ സമീപത്തെ കടക്കും നാശനഷ്ടം സംഭവിച്ചു.
ഓട്ടോറിക്ഷ ഡ്രൈവർ കൽപകഞ്ചേരി സ്വദേശി കോതങ്കളത്തിൽ ജലീൽ, കടയുടമ കല്ലൻ ജലീൽ, ബൈക്ക് യാത്രികരായ വെള്ളച്ചാൽ സ്വദേശി സനൽ, കൽപകഞ്ചേരി പഞ്ചായത്ത് വി.ഇ.ഒ ലെനിൻ പീറ്റർ എന്നിവർക്കാണ് പരിക്കേറ്റത്.
കൈക്ക് ഗുരുതരമായി പരിക്കേറ്റ ലെനിൻ പീറ്ററിനെ വളാഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കടുങ്ങാത്തുകുണ്ട് സ്വദേശിയുടെ കാറാണ് അപകടത്തിൽപ്പെട്ടത്. കാറിന്റെ അമിതവേഗതയാണ് അപകടത്തിന് കാരണമെന്ന് നാട്ടുകാർ പറഞ്ഞു.