വൈലത്തൂർ: കർഷക കോൺഗ്രസ് പൊന്മുണ്ടം മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പൊന്മുണ്ടം പഞ്ചായത്ത് മൃഗാശുപത്രി ഉപരോധിച്ചു. ഭരണസമിതിയും മൃഗാശുപത്രി ജീവനക്കാരും തമ്മിലുള്ള അവിഹിത കൂട്ടുകെട്ടിന്റെ പരിണിതഫലമായി ആടുമാടുകൾ വ്യാപകമായി ചത്തതിലും ,പദ്ധതി വിനിയോഗത്തിലെ വ്യാപകമായ ക്രമക്കേടുകളും, കർഷകരോടുള്ള ജീവനക്കാരുടെ മോശം പെരുമാറ്റവും അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് കർഷക കോൺഗ്രസ് പൊന്മുണ്ടം മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ മൃഗാശുപത്രി ഉപരോധിച്ചത്. ഗ്രാമപഞ്ചായത്ത് മുൻ പ്രസിഡണ്ട് ആർ കോമു കുട്ടി ഉദ്ഘാടനം ചെയ്തു. കർഷക കോൺഗ്രസ് മണ്ഡലം പ്രസിഡണ്ട് എൻ.പി റസാക്ക് അധ്യക്ഷത വഹിച്ചു. പി.കെ ഹൈദ്രോസ് മാസ്റ്റർ, സി. ഗോപി, ഇ. ബാവ ഹാജി, ജബ്ബാർ പാറാ പറമ്പിൽ, അഷറഫ് പന്നി കണ്ടത്തിൽ, നാസർ വി.പി, കെ.കെ അബ്ദുസ്സലാം, സുരേന്ദ്രൻ നായർ, മുത്തു കുന്നശ്ശേരി, അജിത പരിയാരക്കൽ, ജമാൽ പുല്ലാട്ട് എന്നിവർ സംസാരിച്ചു.