തിരൂർ: തിരുവാതിര മഹോൽസവത്തോടനുബന്ധിച്ച് കൻമനം മഹാശിവക്ഷേത്രത്തിൽ മാതൃസമിതിയുടെ നേതൃത്വത്തിൽ മെഗാ തിരുവാതിര കളി നടന്നു. സി. ദേവകി ടീച്ചർ ഭദ്രദീപം കൊളുത്തി ഉദ്ഘാടനം ചെയ്തു. മാതൃസമിതി പ്രസിഡന്റ് ടി.എം പ്രസന്ന, സെക്രട്ടറി സുമ സുരേന്ദ്രൻ എന്നിവർ നേതൃത്വം നൽകി. ചിത്രകാരി ബേബി മഞ്ജുള വരച്ച അർദ്ധനാരീശ്വരൻ്റെ ചിത്രം ക്ഷേത്രത്തിന് സമർപ്പിച്ചു. കൂടാതെ തിരുവാതിര ദീപം തെളിക്കൽ മഹാ സാമൂഹ്യാരാധന, ചുറ്റുവിളക്ക്, നിറമാല, പ്രസാദ വിതരണം എന്നിവയും നടന്നു.