വൈലത്തൂർ: പൊന്മുണ്ടം ബ്ലോക്ക് കോൺഗ്രസ്സ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഇലക്ഷൻ കമ്മീഷന്റെ വോട്ട് കൊള്ളക്കെതിരെ എ.ഐ.സിസി നിർദേശ പ്രകാരമുള്ള ഒപ്പു ശേഖരണത്തിന്റെ ബ്ലോക്ക് തല ഉദ്ഘാടനവും ബ്ലോക്ക് കോൺഗ്രസ്സ് കമ്മിറ്റി ഭാരവാഹികളുടെ സ്ഥാനാരോഹണവും ഡി സി സി പ്രസിഡന്റ് വി എസ് ജോയ് ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് കോൺഗ്രസ്സ് പ്രസിഡന്റ് ആർ കോമുക്കുട്ടി അധ്യക്ഷത വഹിച്ചു. ഷാജി പാച്ചേരി, ഹാരിസ് ബാബു, പി വാസുദേവൻ, വൈ പി ലത്തീഫ്, ഹനീഫ മാസ്റ്റർ, എന്നിവർ സംസാരിച്ചു. യോഗത്തിൽ പൊന്മുണ്ടം മണ്ഡലം കോൺഗ്രസ്സ് പ്രസിഡണ്ട് ഇ ബാവ ഹാജി, സ്വാഗതവും ആർ. സി ഹംസ നന്ദിയും പറഞ്ഞു.