Homeലേറ്റസ്റ്റ്കോഴി മാലിന്യം: കടയടപ്പ് സമരത്തിൽ നിന്ന് പിന്മാറിയതായി കോഴി വ്യാപാരികൾ

കോഴി മാലിന്യം: കടയടപ്പ് സമരത്തിൽ നിന്ന് പിന്മാറിയതായി കോഴി വ്യാപാരികൾ

മലപ്പുറം: കോഴി മാലിന്യം എടുക്കുന്നതുമായി ബന്ധപ്പെട്ട് ചിക്കൻ വ്യാപാരികൾ നടത്തുന്ന കടയടപ്പ് സമരത്തിൽ നിന്ന് പിൻമാറിയതായി കേരള ചിക്കൻ വ്യാപാരി ഏകോപന സമിതി സംസ്ഥാന പ്രസിഡന്റ് പി.ടി. ഷുക്കൂർ, ജനറല്‍ സെക്രട്ടറി കെ.വി. സലീം കണ്ണൂർ, ട്രഷറർ അഹദ് മോങ്ങം, ജില്ലാ വർക്കിംഗ് പ്രസിഡന്‍റ് സജീർ മലപ്പുറം, ജനറല്‍ സെക്രട്ടറി മുഹമ്മദലി ആലത്തൂർപടി എന്നിവർ അറിയിച്ചു.

ചിക്കൻ വ്യാപാരികള്‍ക്ക് സംരക്ഷണം ഉറപ്പാക്കണമെന്നും അവർ ആവശ്യപ്പെട്ടു. പെരുന്നാള്‍ ഉള്‍പ്പെടെയുള്ള വിശേഷ ദിവസങ്ങള്‍ അടുത്ത സാഹചര്യത്തില്‍ കടകള്‍ അടച്ചിടുന്നത് വ്യാപാരികളെ വലിയ സാമ്പത്തിക പ്രതിസന്ധിയിലാക്കും എന്നതിനാലാണ് സമരത്തില്‍ നിന്ന് പിൻമാറുന്നതെന്ന് ഭാരവാഹികള്‍ പറഞ്ഞു.

ജില്ലാ കളക്ടറുടെ സാന്നിധ്യത്തില്‍ തീരുമാനമായ കിലോക്ക് മൂന്ന് രൂപയെന്ന കണക്കില്‍ കോഴിമാലിന്യം ശേഖരിക്കുന്നതിന് ഇടപെടല്‍ അധികാരികളുടെ ഭാഗത്തുനിന്നുണ്ടാകണമെന്നും അവർ ആവശ്യപ്പെട്ടു.

- Advertisement -

Related News

- Advertisement -

Stay Connected

16,985FansLike
2,458FollowersFollow
61,453SubscribersSubscribe

Must Read

- Advertisement -
- Advertisement -