കൊളപ്പുറം: തൃശ്ശൂർ കോഴിക്കോട് ദേശീയപാതയിൽ കൊളപ്പുറം കൂരിയാട് നിർമാണം നടന്നുകൊണ്ടിരുന്ന ദേശീയപാത 66ലെ ആറുവരിപ്പാത സർവീസ് റോഡിലേക്ക് ഇടിഞ്ഞുവീണു. സർവീസ് റോഡിലൂടെ യാത്ര ചെയ്തിരുന്ന മൂന്ന് കാറിന് മുകളിലേക്കാണ് ആറുവരിപ്പാതയുടെ സംരക്ഷണ ഭിത്തി ഇടിഞ്ഞുവീണത്. സർവീസ് റോഡും സമീപത്തെ വയലും പൂർണമായും വിണ്ടുകീറിയിട്ടുണ്ട്.