തിരൂർ: ഭാഷാപിതാവായ എഴുത്തച്ഛനിൽ ആരംഭിച്ച കേരളീയ നവോത്ഥാനത്തിൻ്റെ രണ്ടാം ഘട്ടത്തിൻ്റെ നായകനാണ് മഹാകവി കുമാരനാശാൻ എന്ന് ആലങ്കോട് ലീലാകൃഷ്ണൻ അഭിപ്രായപ്പെട്ടു. മഹാകവി കുമാരനാശാൻ്റെ ചരമ ശതാബ്ദിയോടനുബന്ധിച്ച് തിരൂർ തുഞ്ചൻപറമ്പിൽ നടന്ന കുമാരനാശാൻ ചരമ ശതാബ്ദി ആചരണം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരിന്നു അദ്ദേഹം.
രോഷ്നിസ്വപ്ന, ജ്യോതി രാജ് എം., സുമ ടി.എസ്., ടി.ടി. വാസുദേവൻ, ബോസ് ടി.കെ., ജോയ് മാമലയിൽ എന്നിവർ സംസാരിച്ചു.
മഹാകവി കുമാരനാശാൻ്റെ ചരമ ശതാബ്ദിയോടനുബന്ധിച്ച് തിരൂർ തുഞ്ചൻപറമ്പിൽ വെച്ചുനടത്തിയ ജില്ലാതല ആശാൻക്വിസ് മത്സരത്തിൽ ഇരുമ്പിളിയം എം.ഇ.എസ്. ഹയർ സെക്കണ്ടറി സ്കൂളിലെ വൈഗ വി. ഒന്നാം സ്ഥാനവും ആലത്തിയൂർ കെ.എച്ച്.എം.എച്ച്. എസ്.എസി.ലെ വൈഭവ് രണ്ടാം ‘സ്ഥാനവും തിരൂർ എൻ. എസ് എസ്.ഇ. എം. ഹൈസ്കൂളിലെ ആർദ്ര വി.എസ്. മൂന്നാം സ്ഥാനവും നേടി.
കാലിക്കറ്റ് യൂണിവേഴ്സിറ്റിയിലെ മലയാളം ഗവേഷകൻ പ്രവീൺ പ്രകാശ് ഇ. ആയിരുന്നു ക്വിസ് മാസ്റ്റർ. തുടർന്ന് ആശാൻ കവിതകളുടെ ആലപനവും നടന്നു.