കൽപകഞ്ചേരി: കന്മനം പാഠശേഖരത്തിന്റെ ഭാഗമായുള്ള പാറക്കൽ കല്ലുപ്പാലം കായലിൽ ഉപയോഗശൂന്യമായ കടന്നിരുന്ന 15 ഏക്കർ കായൽ ഭൂമി കൃഷിയോഗ്യമാക്കുന്നതിനു പാറക്കൽ എനർജി ക്ഷീര സംഘവും വളവന്നൂർ പഞ്ചായത്ത് മഹാത്മാഗാന്ധി തൊഴിലുറപ്പ് പദ്ധതിയുടെ സഹത്തോടെ വിവിധ സന്നദ്ധ സംഘടനകളും ക്ലബ്ബുകളുമായി സഹകരിച്ച് നടത്തിയ കായൽ പദ്ധതി തോട് നിർമ്മാണം ഗ്രാമത്തിന്റെ ഉത്സവമായി മാറി. കായൽ ഭൂമിയിലൂടെ 400 മീറ്ററോളം തോട് നിർമ്മിച്ചു കയർ ഭൂപടം വിരിച്ചാണ് കൃഷി യോഗ്യമാക്കിയത്. തിരൂർ സബ് കലക്ടർ ദിലീപ് കെ. കൈനിക്കര ഉദ്ഘാടനം ചെയ്തു. താനൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സൈനബ ചേനാത്ത്, അധ്യക്ഷത വഹിച്ചു. പാറക്കൽ എനർജി ക്ഷീരസംഘം കോ ഓർഡിനേറ്റർ മുഹമ്മദ് ഉണ്ണി കളപ്പാട്ടിൽ, പഞ്ചായത്ത് വൈസ് പ്രസിഡന്റ് എ.കെ മുജീബ് റഹ്മാൻ, ബ്ലോക്ക് മെമ്പർ ടി.കെ നസീജ, പഞ്ചായത്ത് മെമ്പർ ഖൈറുന്നീസ, ബ്ലോക്ക് യൂത്ത് കോഡിനേറ്റർ ഷബീർ ചുങ്കത്ത്, സാംസ്കാരിക പ്രവർത്തകൻ സി.പി രാധാകൃഷ്ണൻ, സലീം മയ്യേരി,
ശിഹാബ് മാസ്റ്റർ, ഹാജറ എന്നിവർ സംസാരിച്ചു. വിവിധ ക്ലബ്ബുകളുടെയും സന്നദ്ധ സംഘടനകളുടെയും വളണ്ടിയർമാർ കയർ ഭൂവസ്ത്രം വിരിക്കലിൽ പങ്കാളികളായി.